ഓട്ടോ–ടാക്‌സി 
തൊഴിലാളി മാർച്ച്‌ 29ന്‌



കോഴിക്കോട്‌ ഗതാഗതമേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഓട്ടോ–-ടാക്സി തൊഴിലാളികൾ 29-ന് ആദായനികുതി ഓഫീസ് മാർച്ചും ധർണയും നടത്തും. ഓട്ടോ–--ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ്‌ സമരം. കേന്ദ്രനയം തിരുത്തുക, 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ പൊളിക്കുന്ന നയം ഉപേക്ഷിക്കുക, പൊളിക്കുന്ന വാഹനങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക, ഇന്ധന വിലവർധന തടയുക, ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ അനുവദിച്ച മുഴുവൻ ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. ജില്ലാ കമ്മിറ്റി യോഗത്തിൽ പി കെ പ്രേമനാഥ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ കെ മമ്മു സംസാരിച്ചു. Read on deshabhimani.com

Related News