അവയവമാറ്റം ഇനി സർക്കാർ ആശുപത്രികളിലും: മന്ത്രി



കോഴിക്കോട് അവയവമാറ്റം ഇനി സർക്കാർ മെഡിക്കൽ കോളേജുകളിലും നടത്തുമെന്ന്‌  ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. 45 ലക്ഷത്തോളം രൂപ ചെലവ് വരുന്ന കരൾമാറ്റ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലും  നടത്തും. അവയവമാറ്റ ശസ്ത്രക്രിയകൾക്കായി  പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. ജില്ലയിൽ  61 ആരോഗ്യകേന്ദ്രങ്ങളിൽ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. കൂടാതെ ഏഴെണ്ണം കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഇവിടങ്ങളിൽ ഒപി സേവനം വൈകിട്ട്‌ ആറുവരെ ലഭിക്കും.  ഒരുവർഷം ഏകദേശം അയ്യായിരം നവജാതശിശുക്കൾക്കാണ്‌ മെഡിക്കൽ കോളേജിൽ ചികിത്സ നൽകുന്നത്‌. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ആറ് കുഞ്ഞുങ്ങൾ മരിക്കുന്നു. എന്നാൽ ദേശീയ ശരാശരി 27 ആണ്. ആറ് എന്നത് കുറയ്‌ക്കാനാണ്‌ നിയോനാറ്റോളജി വിഭാഗം ആരംഭിച്ചത്.  ഈ വിഭാഗത്തിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരെ കൂടി നിയമിച്ചിട്ടുണ്ട്‌. ആധുനിക സൗകര്യമുള്ള പീഡിയാട്രിക് ഐസിയുവിന്റെ പണിയും പൂർത്തിയായി.   ആരോഗ്യമേഖലയിലെ കെട്ടിടങ്ങൾക്ക്‌ സാങ്കേതികാനുമതി ലഭിക്കാൻ  കാലതാമസമുണ്ടാകുന്നുവെന്ന പരാതി പരിഹരിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാലുകോടിയുടെ ഡ്രഗ് സ്‌റ്റോറിന്റെ ടെൻഡർ, ത്രിതല ക്യാൻസർ സെന്ററിന്റെ രണ്ടാംനില എസ്റ്റിമേറ്റ് പൂർത്തിയായി. ഏഴും എട്ടും വർഷം നീണ്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ്‌ –- മന്ത്രി പറഞ്ഞു.    Read on deshabhimani.com

Related News