ആശുപത്രി ജീവനക്കാരുടെ 
സുരക്ഷിതത്വം ഉറപ്പാക്കണം



 വടകര ആശുപത്രി വികസന സമിതിക്ക് കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയും ജോലി സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ്‌ സൊസൈറ്റീസ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി പ്രേമ ഉദ്ഘാടനംചെയ്തു. വിനീത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ സുരേഷ് ബാബു, ജില്ലാ സെക്രട്ടറി ടി എം സുരേഷ് കുമാർ, എ കെ ബാലൻ, സുധീഷ് പേരാമ്പ്ര, എം വി വാസുദേവൻ, എ കുഞ്ഞിരാമൻ, രശ്മി കൊയിലാണ്ടി, ഷെർലി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News