രക്തസാക്ഷി കെ ചോയിയുടെ സ്മരണ പുതുക്കി

രക്തസാക്ഷി കെ ചോയി അനുസ്മരണ സമ്മേളനം എ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു


പേരാമ്പ്ര കോൺഗ്രസിന്റെ ഗുണ്ടാസംഘവും പൊലീസും ചേർന്ന് അരുംകൊലചെയ്ത കല്പത്തൂരിലെ കെ ചോയിയുടെ 72-ാമത് രക്തസാക്ഷിദിനം  ആചരിച്ചു. സിപിഐ എം, സിപിഐ സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. കല്പത്തൂർ വായനശാലയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. അഞ്ചാംപീടികയിലെ രക്തസാക്ഷി സ്മൃതികുടീരത്തിൽ പുഷ്പാർച്ചനക്ക് ശേഷം ചേർന്ന അനുസ്മരണ സമ്മേളനം മുൻ എംഎൽഎ എ കെ പത്മനാഭൻ ഉദ്ഘാടനംചെയ്തു. സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കെ സുരേഷ് ബാബു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് കെ സജീഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ശശികുമാർ അമ്പാളി അധ്യക്ഷനായി. സിപിഐ എം കല്പത്തൂർ ലോക്കൽ സെക്രട്ടറി കെ സി ബാബുരാജ് സ്വാഗതം പറഞ്ഞു. രക്തസാക്ഷി കെ ചോയിയുടെ സഹോദരി കല്യാണി പങ്കെടുത്തു. അലോഷി ആദം ഗാനവിരുന്ന് അവതരിപ്പിച്ചു. Read on deshabhimani.com

Related News