നായനാർക്ക്‌ സ്‌മരണാഞ്ജലി



കോഴിക്കോട്‌ മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാർക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി. പാർടി ഓഫീസുകൾ അലങ്കരിച്ചും പ്രഭാതഭേരി നടത്തിയും അനുസ്‌മരണപരിപാടികൾ സംഘടിപ്പിച്ചും നാട്‌ പ്രിയനേതാവിന്റെ 18–-ാം ചരമവാർഷികദിനത്തിൽ സ്‌മരണ പുതുക്കി.  തിരുവനന്തപുരം എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പുത്തലത്ത്‌ ദിനേശനും ദേശാഭിമാനിയിൽ മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ളയും പതാക ഉയർത്തി.  കണ്ണൂർ പയ്യാമ്പലത്തെ സമൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി.  നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ ഇ പി ജയരാജൻ അനുസ്‌മരണപ്രഭാഷണം നടത്തി. എം വി ജയരാജൻ സ്വാഗതം പറഞ്ഞു. പി ജയരാജൻ അധ്യക്ഷനായി.   കല്യാശേരിയിലെ അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com

Related News