മലബാർ ദേവസ്വം ബോർഡിനെതിരായ ഹരജികൾ ഹൈക്കോടതി തള്ളി



കോഴിക്കോട്  മലബാർ ദേവസ്വം ബോർഡ് നടപടികൾക്കെതിരെ സാമൂതിരി രാജാവ് നൽകിയ ഹരജികൾ ഹൈക്കോടതി തള്ളി. വളയനാട് സെൻട്രൽ ദേവസ്വത്തിൽ ദേവസ്വം കമീഷണർ നടത്തിയ പരിശോധന നിയമവിരുദ്ധമാണെന്ന് കാണിച്ച് നൽകിയ ഹരജിയടക്കമാണ് തള്ളിയത്.  ബോർഡിന് തുടർ നടപടികളുമായി മുന്നോട്ടുപോവാമെന്നും ഉത്തരവിലുണ്ട്‌.  വളയനാട് സെൻട്രൽ ദേവസ്വത്തിൽ ദേവസ്വം കമീഷണർ നടത്തിയ പരിശോധനയിൽ  ഗുരുതര ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. ക്രമക്കേട് ചിട്ടപ്പെടുത്താൻ ദേവസ്വത്തിന്റെ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും അറിയിച്ചിരുന്നു. ഈ നോട്ടീസിന്‌ മറുപടിനൽകാതെ  പകരം വളയനാട് സെൻട്രൽ ദേവസ്വം കോടതിയെ സമീപിക്കുകയാണ് ചെയ്തത്. കമീഷണർക്ക് മുന്നിൽ ട്രസ്‌റ്റി മറുപടി നൽകാൻ ബാധ്യസ്ഥനാണെന്ന്‌ വിധിയിലുണ്ട്‌. വളയനാട് ക്ഷേത്രത്തിൽ കൊടിമരത്തിന് സ്വർണം പൂശിയതിൽ അപാകം കണ്ടെത്തിയതിനെ തുടർന്നുള്ള നടപടിയിൽ സാക്ഷികളെ വിസ്തരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചുള്ള ഹരജിയും സാമൂതിരിക്ക് കീഴിലുള്ള പട്ടാമ്പിയിലെ കാടപ്പറമ്പത്ത് കാവ് ക്ഷേത്രം നടത്തിപ്പിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചതിനെതിരായ ഹരജിയും   കോടതി പരിഗണിച്ചിരുന്നു. മൂന്ന് ഹരജികളും ഒന്നിച്ച് വാദം കേട്ട ശേഷമാണ് ഡിവിഷൻ ബഞ്ചിന്റെ നടപടി.  ഹരജിക്കാർക്ക് ബോർഡ് നടപടികൾക്കെതിരെ സർക്കാരിനെ സമീപിക്കാൻ അവസരമുണ്ടെന്ന് കണ്ടെത്തിയാണ് വിധി. Read on deshabhimani.com

Related News