70 ബസ്സുകൾക്കെതിരെ കേസ്‌



കോഴിക്കോട്‌ മഴക്കാലത്തിന്‌ മുന്നോടിയായി ബസ്സുകളിൽ പരിശോധന. 70 ബസ്സുകൾക്കെതിരെ കേസെടുത്തു.  ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട്‌ കമീഷണർ ആർ രാജീവിന്റെ നിർദേശപ്രകാരം പരിശോധനയിൽ 1,49,000 രൂപ പിഴയുമിട്ടു. മൂന്ന്‌ ബസ്സുകൾ അടിയന്തരമായി സർവീസ്‌ നിർത്തിവയ്‌ക്കാൻ ഉടമകൾക്ക്‌ നോട്ടീസ്‌ നൽകി. കോഴിക്കോട്‌, ബാലുശേരി, ഉള്ള്യേരി, കൊടുവള്ളി, താമരശേരി, പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നീ ബസ്‌സ്‌റ്റാൻഡുകളിൽ കോഴിക്കോട്‌ ആർടിഒ, ആർടിഒ എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം എട്ട്‌ സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.   ബസ്സുകളിൽ ടയറിന്റെ തേയ്‌മാനം, ലൈറ്റുകൾ, വൈപ്പറുകൾ, ചോർച്ച, വിൻഡോ ഷട്ടറുകൾ എന്നിവയാണ്‌ പ്രധാനമായും പരിശോധിച്ചത്‌. കൂടുതലായി തേയ്‌മാനം സംഭവിച്ച ടയറുകൾ ഉടനടി മാറ്റണമെന്ന്‌ ബസ്സുകളുടെ ഉടമകൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. പരിശോധന തുടരും.   പരിചരണമില്ലാതെ സർവീസ്‌ നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ്‌ റദ്ദ്‌ ചെയ്യുമെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ ഷൈനി മാത്യു പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ പി ജി സുധീഷ്‌, പി എം അഷ്‌റഫ്‌, എം കെ സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. Read on deshabhimani.com

Related News