ഈ സെന്ററിൽ ചലനശേഷിയില്ലാത്തവർക്ക്‌ 
സൗജന്യനിരക്കിൽ ഫിസിയോ തെറാപ്പി

നാദാപുരം പാലിയേറ്റീവ് കെയർ ഫിസിയോ തെറാപ്പി സെന്റർ സുഹ ഫാത്തിമ ഉദ്ഘാടനംചെയ്യുന്നു


നാദാപുരം  നാദാപുരം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫിസിയോ തെറാപ്പി സെന്റർ ഭിന്നശേഷിക്കാരിയായ വലിയ പീടികയിൽ സുഹ ഫാത്തിമ ഉദ്ഘാടനംചെയ്തു. നാദാപുരം മേഖലയിലെ ചലനശേഷി നഷ്ടപ്പെട്ടവർക്കും പ്രയാസമനുഭവിക്കുന്നവർക്കുമാണ്  സൗജന്യ നിരക്കിൽ ഫിസിയോ തെറാപ്പി സെന്റർ സേവനം ലഭിക്കുക. ആഴ്ചയിൽ ആറുദിവസവും പ്രവർത്തിക്കുന്ന  സെന്റർ നേതൃത്വത്തിൽ ഒരു ദിവസം പാലിയേറ്റീവ്  കിടപ്പുരോഗികൾക്ക് വീടുകളിൽ ചെന്ന് ഹോം കെയർ തെറാപ്പി നൽകും. മേഖലയിലെ സുമനസ്സുകളുടെ പിന്തുണയോടുകൂടിയാണ് തെറാപ്പി സെന്റർ യാഥാർഥ്യമായത്. ചെയർമാൻ കെ ഹേമചന്ദ്രൻ അധ്യക്ഷനായി.  അകാലത്തിൽ പൊലിഞ്ഞ നാദാപുരത്തെ ചങ്ങോത്ത് മുഹമ്മദിന്റെ ഓർമയ്ക്കായി കുടുംബം സെന്ററിലേക്ക് വീൽചെയർ കൈമാറി. നാദാപുരത്തെ കവി വി സി ഇക്ബാൽ അദ്ദേഹത്തിന്റെ പുസ്തകവിൽപ്പനയിൽനിന്നുള്ള റോയൽറ്റി  പാലിയേറ്റീവ് കെയറിന്‌ കൈമാറി. ഡോക്ടർ കെ പി സുപ്പി, കൺവീനർ എ റഹീം, അഡ്വ. എ സജീവൻ, വി സി ഇക്ബാൽ, പി കെ ജാഫർ, പി പി കുഞ്ഞമ്മത്, മഠത്തിൽ അന്ത്രു, തെരുവത്ത് അസീസ്, കൊയിലോത്ത് സാജിദ്, എ ആമിന, വി എ റഹീം, വി എ അമ്മദ് ഹാജി, ഇ പി അബൂബക്കർ ഹാജി, പി വി വിജയകുമാർ, എം പി പ്രഭാകരൻ, പി അബ്ദുളള, സി കെ ജമീല, ടി നഫീസ, നസീമ വളയം, വി കെ അഷറഫ്, വി പി  പോക്കർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News