പൊലീസ്‌ ചമഞ്ഞ്‌ പണം തട്ടിയ 
4 പേർ റിമാൻഡിൽ



കോഴിക്കോട്‌ രാത്രി പൊലീസ്‌ ചമഞ്ഞ്‌ വഴിയാത്രക്കാരെ തടഞ്ഞ്‌ പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന നാലംഗസംഘം റിമാൻഡിൽ. പെരുമണ്ണ സ്വദേശി പാറമ്മൽ അൻഷിദ്‌ (19), ഒളവണ്ണ പൊക്കിലാടത്ത്‌ മിഥുൻ (20), അരക്കിണർ കളരിക്കൽ തെക്കേ കോയവളപ്പ്‌ ആസിഫ്‌ റഹ്‌മാൻ (21), തിരുവല്ല സ്വദേശി മുളമൂട്ടിൽ അൽ അമീൻ (22) എന്നിവരെയാണ്‌ കസബ‌ ഇൻസ്‌പെക്ടർ എൻ പ്രജീഷ്‌ അറസ്‌റ്റ്‌ ചെയ്‌തത്. പാലക്കാട്‌ സ്വദേശിയായ ബിഎഡ്‌ വിദ്യാർഥി ജോസഫ്‌ അലക്‌സിന്റെ പരാതിയിലാണ്‌ നടപടി. കഴിഞ്ഞ 15ന്‌ രാത്രി മാവൂർ റോഡ്‌ കെഎസ്‌ആർടിസി സ്‌റ്റാൻഡിന്‌ മുൻവശം ശ്രീകണ്‌ഠേശ്വര ഷേത്രത്തിലേക്കുള്ള വഴിയിൽ സംഘം യുവാവിനെ പൊലീസാണെന്ന്‌ കബളിപ്പിച്ച്‌ ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയായിരുന്നു. പരാതിയിൽ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ അറസ്‌റ്റിലായത്‌. Read on deshabhimani.com

Related News