ഐക്യദാർഢ്യ 
സദസ്സ്

മാനാഞ്ചിറക്കുസമീപം നടന്ന തൊഴിലാളി-–-കർഷക-–-കർഷക തൊഴിലാളി ഐക്യദാർഢ്യ സദസ്സ് കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്‌  തൊഴിലാളി-–-കർഷക-– ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യയിൽ നവലിബറൽ നയങ്ങൾ ജനദ്രോഹപരമായി നടപ്പാക്കാൻ ആരംഭിച്ച ആദ്യനാളുകളിൽ തന്നെ തൊഴിലാളികളും കൃഷിക്കാരും അതിനെതിരെ 1982 ജനുവരി 19ന് നടത്തിയ സമരത്തിന്റെ ഓർമ പുതുക്കിയായിരുന്നു സദസ്സ്‌. സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു എന്നിവ സംയുക്തമായാണ്‌ സംഘടിപ്പിച്ചത്‌. കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ ഉദ്ഘാടനംചെയ്തു. സി പി സുലൈമാൻ, പി കെ സന്തോഷ്, വി പി മനോജ് എന്നിവർ സംസാരിച്ചു. സുരേഷ് കുമാർ സ്വാഗതവും എം പി സുരേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News