അനധികൃത കച്ചവട 
സ്ഥാപനങ്ങൾ ഒഴിപ്പിച്ചു

പുതിയ ബസ് സ്റ്റാൻഡിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ നഗരസഭ ആരോഗ്യവിഭാഗം ഒഴിപ്പിക്കുന്നു


വടകര വടകര പുതിയ ബസ് സ്റ്റാൻഡിലെ അനധികൃത സ്ഥാപനങ്ങൾ, കച്ചവട സാമഗ്രികൾ തുടങ്ങിയവ നഗരസഭാ ആരോഗ്യ വിഭാഗം ഒഴിപ്പിച്ചു. നഗരസഭയുടെ അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചുവരുന്ന ലോട്ടറി സ്റ്റാൾ, ഫ്രൂട്ട്സ് കച്ചവടം എന്നിവയാണ് ഒഴിപ്പിച്ചത്. പലതവണ വ്യാപാരം പാടില്ലെന്ന് രേഖാമൂലം  മുന്നറിയിപ്പ് നൽകിയിരുന്നു. നഗരത്തിൽ പലയിടങ്ങളിലും നഗരസഭയുടെ അനുമതിയില്ലാതെ നിരവധി കച്ചവട സ്ഥാപനങ്ങളാണ് പ്രവർത്തിച്ചുവരുന്നത്. അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി ഊർജിതമാക്കും. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പി ജി അജിത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, കണ്ടിജന്റ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. Read on deshabhimani.com

Related News