ഗ്രന്ഥാലയത്തിന്റെ ജനൽ 
എറിഞ്ഞു തകർത്തു

സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർത്ത ആവള ടി ഗ്രന്ഥാലയത്തിന്റെ 
ജനലുകൾ


പേരാമ്പ്ര,  ആവള മഠത്തിൽ മുക്കിലെ ആവള ടി ഗ്രന്ഥാലയത്തിന്റെ ജനൽ ചില്ലുകൾ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ്‌ തകർത്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വായനശാല കമ്മിറ്റി ആവശ്യപ്പെട്ടു. സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരെയുള്ള സാമൂഹ്യവിരുദ്ധരുടെ അക്രമണത്തിൽ പ്രതിഷേധിക്കണമെന്നും പ്രതികളെ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News