കാട്ടുപന്നി ആക്രമണം: ബൈക്ക്‌ യാത്രക്കാരന്‌ പരിക്ക്‌



ഉണ്ണികുളം ഉണ്ണികുളം തേനാക്കുഴിയിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക്‌ യാത്രക്കാരന്‌ പരിക്ക്‌. എകരൂലിൽ ഹോട്ടൽ നടത്തുന്ന കല്ലാനോട് മൈക്കാട്ട് മാലിൽ ശ്രീനിക്കാണ് (49) ബൈക്കിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റത്.  ബുധൻ പുലർച്ചെ നാലോടെ ഹോട്ടലിലേക്ക്‌ വരുകയായിരുന്നു ശ്രീനിയുടെ ബൈക്ക്‌ കാട്ടുപന്നി  ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. വീണുകിടന്ന ശ്രീനിയെ പന്നി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തൊട്ടുപിറകിലുണ്ടായിരുന്ന ലോറി ഡ്രൈവർ രക്ഷപ്പെടുത്തി.   കുറച്ചുകാലമായി കാട്ടുപന്നി മലയോര പ്രദേശത്ത്‌ ആളുകളെ ആക്രമിക്കുന്നത്‌ പതിവാണ്‌.  കഴിഞ്ഞയാഴ്‌ച താമരശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കാട്ടുപന്നി കയറിയത്‌  പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. Read on deshabhimani.com

Related News