ചോദ്യംചെയ്ത പൊലീസിനെ തടഞ്ഞു: 10 പേർക്കെതിരെ കേസ്



നാദാപുരം വാണിമേലിൽ മാസ്ക് ധരിക്കാതെ കടയിൽ ഇരുന്നത് ചോദ്യംചെയ്ത എസ്ഐയോട് കയർത്ത് സംസാരിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും  ചെയ്ത സംഭവത്തിൽ  10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു. വാണിമേൽ കൊപ്രക്കളത്താണ് സംഭവം. ടി എം കായ് പീടികയിൽ  മാസ്ക് ധരിക്കാതെ ഇരുന്ന ആളെ വളയം എസ്ഐ ചോദ്യം ചെയ്യുകയായിരുന്നു. സ്വന്തം  കടയിൽ ഇരിക്കുന്ന എനിക്ക് മാസ്ക് ആവശ്യമില്ലെന്ന് പറഞ്ഞ് ഇയാൾ എസ്ഐയോട്  തട്ടിക്കയറുകയും, മേൽവിലാസം നൽകാതെ പൊലീസുമായി വാക്കേറ്റം നടത്തുകയുമായിരുന്നു. ഇതിനിടെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന ആളും സംഭവ സ്ഥലത്തുണ്ടായിരുന്ന പത്തോളം പേരും പൊലീസുമായി വാക്കേറ്റവും, ഉന്തും തള്ളും ഉണ്ടായതായും പൊലീസ് പറഞ്ഞു.  ഇതോടെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് പൊലീസ് മടങ്ങി.  കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News