അനീതിക്കെതിരെ സ്ത്രീ മുന്നേറ്റം അനിവാര്യം: കെ കെ ശൈലജ

ജനാധിപത്യ മഹിളാ അസോസിയേഷൻ പേരാമ്പ്ര ഏരിയാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം 
കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


പേരാമ്പ്ര     സമൂഹത്തിലെ തിന്മയ്‌ക്കും അനീതിക്കുമെതിരെ സ്ത്രീ മുന്നേറ്റം അനിവാര്യമെന്ന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ. പേരാമ്പ്ര മല്ലുസ്വരാജ്യം നഗറിൽ മഹിളാ അസോസിയേഷൻ പേരാമ്പ്ര ഏരിയാസമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.   ജനങ്ങളുടെ സ്വാതന്ത്ര്യംപോലും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അട്ടിമറിക്കുകയാണ്‌. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെയും നിത്യോപയോഗസാധനങ്ങളുടെയും വില ദിവസവും കുതിക്കുന്നു. രാജ്യം പാപ്പരാകുമ്പോൾ ഇന്ത്യയിലെ ശതകോടീശ്വരൻമാർ ലോകകോടീശ്വര പദവിയിലേക്കുയരുകയാണ്‌.  ബിജെപിക്ക് പകരം കോൺഗ്രസ് വന്നാലും ഈ അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകില്ല. കോൺഗ്രസിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. രാജ്യം രക്ഷപ്പെടണമെങ്കിൽ ഇടതുപക്ഷം ശക്തിപ്പെടണം. രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും സ്ത്രീകൾ അന്തസ്സോടെ ജീവിക്കുന്നത് കേരളത്തിലാണ്. ഇടതുപക്ഷ സർക്കാരിനെ സ്ത്രീസമൂഹം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഏരിയാ പ്രസിഡന്റ്‌ നഫീസ കൊയിലോത്ത് അധ്യക്ഷയായി.  ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ കെ രാധ, എം കെ നളിനി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സുജാത മനക്കൽ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News