പ്രതിപക്ഷ 
നിലപാട് 
ആത്മഹത്യാപരമെന്ന്‌ ഐഎൻഎൽ



കോഴിക്കോട് ആർഎസ്‌എസ്‌  തിരക്കഥയുടെ ഭാഗമായി സംസ്ഥാന സർക്കാരിനെതിരെ വ്യാജാരോപണങ്ങളുന്നയിക്കുന്ന  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചെയ്തികളോട് നിസ്സംഗത പുലർത്തുന്ന പ്രതിപക്ഷ നിലപാട് ആത്മഹത്യാപരമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌എ പി അബ്ദുൽ വഹാബ് പ്രസ്താവനയിൽ പറഞ്ഞു.       ഭരണഘടനാ പദവിയെ അപകീർത്തിപ്പെടുത്തുകയാണ് ഗവർണർ. ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷവും ബാധ്യസ്ഥരാണ്. രാഷ്‌ട്രീയ സേവകരായ ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയത്തെ തുറന്നെതിർക്കാത്തത്‌  ഭീരുത്വമാണെന്നും വഹാബ് പറഞ്ഞു. Read on deshabhimani.com

Related News