യുവധാര 
അവാർഡ്‌ നൈറ്റ്‌ ഇന്ന്‌



കോഴിക്കോട്‌ ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ  യുവസാഹിത്യ പുരസ്‌കാര സമർപ്പണം തിങ്കളാഴ്‌ച കോഴിക്കോട്‌ ബീച്ചിൽ നടക്കും. വൈകിട്ട്‌ അഞ്ചിന്‌  തദ്ദേശമന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനംചെയ്യും. എഴുത്തുകാരായ അശോകൻ ചരുവിൽ, ഇന്ദു മേനോൻ എന്നിവർ മുഖ്യാതിഥിയാകും. വി വസീഫ്‌ അധ്യക്ഷനാകും.  കഥ പുരസ്‌കാരം അമൽരാജ്‌ പാറേമ്മലിനും (-പൂമിയിൽ കടൈസി രകസിയം)  കവിതാപുരസ്‌കാരം യഹിയ മുഹമ്മദിനും (ചിത്രകാരൻ)   സമർപ്പിക്കും. അമ്പതിനായിരത്തിയൊന്ന്‌ രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവുമാണ്‌  പുരസ്‌കാരം.       പി പി അഖിൽ, ആഷിഫ്‌ അസീസ്‌, എസ്‌ രാഹുൽ എന്നിവർക്ക്‌ കവിതയിലും അഖിലൻ ചെറുകാട്‌, അമൽ രാജ്‌ പാറേമ്മൽ, അൽതാഫ്‌ പതിനാറുങ്ങൽ എന്നിവർക്ക്‌ കഥയിലും പ്രോത്സാഹന സമ്മാനം നൽകും. അതുൽ നറുകരയും സംഘവും നയിക്കുന്ന സോൾ ഓഫ്‌ ഫോകിന്റെ സംഗീതവിരുന്നും ഉണ്ടാവും. Read on deshabhimani.com

Related News