മുറി നടക്കൽ പാലം പ്രവൃത്തി ഉദ്ഘാടനംചെയ്തു

മുറി നടക്കൽ പാലത്തിന്റെ പ്രവൃത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യുന്നു


പയ്യോളി തുറയൂർ പഞ്ചായത്തിലെ മുറി നടക്കൽ പാലത്തിന്റെ പ്രവൃത്തി   മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. കെ മുരളീധരൻ എംപി മുഖ്യാതിഥിയായി. എക്സിക്യൂട്ടീവ് എൻജിനിയർ ബെന്നി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗോപാലൻ നായർ , തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല, ശ്രീജ  മാവുള്ളാട്ടിൽ, ദുൽകിഫിൽ, ലീന പുതിയോട്ടിൽ, അഷീദ നടുക്കാട്ടിൽ, കെ എം  രാമകൃഷ്ണൻ, കെ ദിപിന, കെ കെ  സബിൻരാജ്, എം പി ഷിബു, പി കെ ബാലകൃഷ്ണൻ, ടി എം രാജൻ, ടി പി അബ്ദുൽ അസീസ്, നാഗത്ത് നാരായണൻ, പി ബാലകൃഷ്ണൻ, കൊടക്കാട്ട് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സൂപ്രണ്ടിങ്‌ എൻജിനിയർ  പി കെ മിനി സ്വാഗതവും, അസി.എക്സിക്യുട്ടീവ് എൻജിനിയർ പി ബി ബൈജു നന്ദിയും പറഞ്ഞു.  പയ്യോളി അങ്ങാടിയേയും കീഴരിയൂർ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതാണ് ചിറ്റടി തോടിനുകുറുകെ വരുന്ന മുറി നടക്കൽ പാലം. പാലം യാഥാർഥ്യമാകുന്നതോടെ   കൊയിലാണ്ടിയിലേക്കുള്ള യാത്രയും പയ്യോളി, വടകര ഭാഗത്തേക്കുള്ള യാത്രയും  എളുപ്പമാവും. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ ശ്രമഫലമായാണ് 4 കോടി രൂപ പാലം നിർമാണത്തിന് അനുവദിച്ചത്.   Read on deshabhimani.com

Related News