വി മുരളീധരൻ രാജിവയ്‌ക്കണം: ഡിവൈഎഫ്‌ഐ പ്രതിഷേധ ധർണ



കോഴിക്കോട്‌ സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്   സംസ്ഥാനത്തൊട്ടാകെ യുവാക്കളുടെ പ്രതിഷേധം. ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്ത് കേസിൽ തുടക്കം മുതൽതന്നെ നയതന്ത്രബാഗേജ്‌ അല്ലെന്ന്‌‌ വി മുരളീധരനും ബിജെപിയും ബിജെപിയെ പിന്തുണയ്‌ക്കുന്ന  മാധ്യമങ്ങളും സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന്‌ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്‌ ആദായനികുതി ഓഫീസിന്‌ മുന്നിൽ സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ്‌  ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം ടി കെ സുമേഷ്‌ അധ്യക്ഷനായി. എം വൈശാഖ്‌ സ്വാഗതവും വി പ്രശോഭ്‌ നന്ദിയും പറഞ്ഞു. കോവിഡ്‌ മാനദണ്ഡം പാലിച്ചായിരുന്നു പ്രതിഷേധം.  Read on deshabhimani.com

Related News