ലീഗൽ സർവീസ്‌ അതോറിറ്റി ഇ അദാലത്ത്‌



കോഴിക്കോട്‌  സംസ്ഥാന ലീഗൽ സർവീസ്‌ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക്‌ അദാലത്തുകൾ കോവിഡിന്റെ പശ്‌ചാത്തലത്തിൽ ഇ–-അദാലത്ത്‌ മുഖേന നടത്തും. ജില്ലാ കോടതി, എംഎസിടി കോടതി, സബ്‌ കോടതി, മുൻസിഫ്‌ കോടതി, മജിസ്‌ട്രേറ്റ്‌ കോടതി എന്നിവിടങ്ങളിലെ കേസുകളും നിലവിൽ എത്താത്ത തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും. കോടതിയിൽ എത്താത്ത തർക്കങ്ങൾ ഉണ്ടെങ്കിൽ പരാതികളും അദാലത്തിൽ പരിഗണിക്കാൻ പരാതിക്കാർക്ക്‌ ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റിയെ സമീപിക്കാം. പരാതികളും അപേക്ഷകളും ഇ മെയിൽ വഴി സമർപ്പിക്കണം. പരാതിക്കാരന്റെയും എതിർകക്ഷിയുടെയും ഇ–-മെയിൽ അഡ്രസും ഫോൺ നമ്പറും അപേക്ഷയിൽ ഉൾപ്പെടുത്തണം. നിലവിലെ സാഹചര്യങ്ങളിൽ തീർപ്പാക്കുവാൻ കൂടുതൽ സാധ്യതയുള്ള കേസുകൾ, മോട്ടോർ ആക്‌സിഡന്റ്‌ കേസുകൾ, സിവിൽ തർക്കങ്ങൾ, ഇലക്ട്രിസിറ്റി ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുടുംബ തർക്കങ്ങൾ (ഡൈവോഴ്‌സ്‌ ഒഴികെ), കോമ്പൗണ്ടബിൾ, ക്രിമിനൽ കേസുകൾ എന്നിവയാണ്‌ അദാലത്തിൽ പരിഗണിക്കേണ്ടത്‌. അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷകൾ 25നകം നൽകണം. ഇമെയിൽ: dlsakozhikode@gmail.com.  ഫോൺ: 0495 2366044. പരീക്ഷാ കേന്ദ്രത്തിൽ മാറ്റം കോഴിക്കോട് 22 മുതൽ 29 വരെ നടക്കുന്ന ഡിഎഡ്, എൽഎഡ് പരീക്ഷയുടെ സെന്ററായ പയ്യാനക്കൽ ജിവിഎച്ച്എസ്എസ് കണ്ടെയിൻമെന്റ്‌ സോൺ പരിധിയിലായതിനാൽ മീഞ്ചന്ത ജിവിഎച്ച്എസ്എസിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി.   പൂർവവിദ്യാർഥി സംഗമം കോഴിക്കോട്-  ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്‌ ഇംഗ്ലീഷ് വിഭാഗത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച്  26, 27 ദിവസങ്ങളിൽ ഓൺലൈൻ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച്‌ മുൻവർഷങ്ങളിൽ പഠിച്ചവരുടെ വിവരങ്ങൾ ശേഖരിക്കും. ഫോൺ: 919947304426, 8113004709. Read on deshabhimani.com

Related News