ദേശാഭിമാനി പ്രചാരണ ബോർഡ്‌ നശിപ്പിച്ചു

ദേശാഭിമാനി എൺപതാം വാർഷികാഘോഷത്തിന്റെ പ്രചാരണാർത്ഥം മാനാഞ്ചിറ ഡിഡിഇ ഓഫീസിനു സമീപം സ്ഥാപിച്ച ബോർഡ് തകർത്ത നിലയിൽ


കോഴിക്കോട്‌ ദേശാഭിമാനി എൺപതാം വാർഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോർഡ്‌ നശിപ്പിച്ചു. മാനാഞ്ചിറ ഡിഡിഇ ഓഫീസിന്‌ മുന്നിൽ കെഎസ്ടിഎ സ്ഥാപിച്ച ബോർഡാണ്‌ സമൂഹ വിരുദ്ധർ വ്യാഴാഴ്‌ച നശിപ്പിച്ചത്‌. സെപ്‌തംബർ ആറിന്‌ കോഴിക്കോട്ട്‌ നടക്കുന്ന എൺപതാം വാർഷികാഘോഷ ഉദ്‌ഘാടനത്തിന്റെ പ്രചാരണാർഥം സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള വലിയ ബോർഡാണ്‌ നശിപ്പിച്ചത്‌. Read on deshabhimani.com

Related News