അപ്രോച്ച് റോഡ് ഇടിഞ്ഞു; തലയാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ തെച്ചി പാലത്തിന്റെ സമാന്തര പാത ഇടിഞ്ഞ നിലയിൽ


ബാലുശേരി അപ്രോച്ച് റോഡ് ഇടിഞ്ഞതിനെ തുടർന്ന് എകരൂൽ തലയാട് കക്കയം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ  വെള്ളം ഉയർന്ന, തെച്ചി പാലത്തിനു നിർമിച്ച സമാന്തര പാതയാണ് ഇടിഞ്ഞത്.  കാലപ്പഴക്കത്താൽ ജീർണിച്ചിരുന്ന തെച്ചി പാലം മാസങ്ങൾക്കുമുമ്പാണ് പുനർ നിർമാണം ആരംഭിച്ചത്. പണി പുരോഗമിക്കുന്നതിനിടെയാണ് ബദൽ റോഡ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. ഇതേതുടർന്ന് പൊതുമരാമത്ത് അസിസ്‌റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ ബെന്നി ജോസ്, പനങ്ങാട്   പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ, സിപിഐ എം ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. ക്വാറി വേസ്റ്റ് നിറച്ച് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.   Read on deshabhimani.com

Related News