മാലിന്യം നീക്കിയില്ല; 
കാരശേരി പഞ്ചായത്തിനെതിരെ പ്രതിഷേധം



മുക്കം ഇനി ഞാൻ ഒഴുകട്ടെ  പദ്ധതിയുടെ ഭാഗമായി കാരശേരി പഞ്ചായത്ത് ചെറുപുഴയിൽ നിന്നെടുത്ത മാലിന്യം രണ്ടാഴ്‌ചയായിട്ടും മാറ്റിയില്ല.   മാലിന്യം പുഴയരികിൽ പുതിയോട്ടിൽ കോളനിക്ക് സമീപം കൂട്ടിയിട്ടിരിക്കയാണ്. ഇത്‌ചീഞ്ഞുനാറിത്തുടങ്ങി. മഴയിൽ മാലിന്യത്തിന്റെ  കൂറേഭാഗം പുഴയിലേക്കും ബാക്കി റോഡിലേക്കും ഒലിച്ചിറങ്ങിയ അവസ്ഥയിലാണ്. ഇത് പുതിയോട്ടിൽ കോളനി നിവാസികൾക്കും  യാത്രക്കാർക്കും വലിയ ദുരിതമായി. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള രോഗങ്ങൾക്കും മഴക്കാലരോഗങ്ങൾക്കുമെതിരെ ജാഗ്രതപുലർത്തേണ്ട സമയത്താണ് അതിന് നേതൃത്വംനൽകേണ്ട ഭരണസമിതിതന്നെ ഇത്തരത്തിൽ  മാലിന്യം തള്ളിയത്‌.  മാലിന്യം കൂട്ടിയിട്ട സ്ഥലം എൽഡിഎഫ് അംഗങ്ങൾ സന്ദർശിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും മാലിന്യം എംസിഎഫിലേക്ക് മാറ്റിയിട്ടില്ല.    മാലിന്യം അടിയന്തിരമായി നീക്കംചെയ്യണമെന്ന്   എൽഡിഎഫ് അംഗങ്ങളായ  കെ പി ഷാജി, കെ ശിവദാസൻ, എം ആർ സുകുമാരൻ, ഇ പി അജിത്ത്, ശ്രുതി കമ്പളത്ത് എന്നിവർ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News