കറുകയിൽ അക്രമം: മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ



വടകര സംഘർഷം നിലനിൽക്കുന്ന പുതുപ്പണം കറുകയിൽ മുസ്ലിം ലീഗ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പുതുപ്പണം കറുകയിൽ സ്വദേശികളായ സഫ്‌നാസ് മൻസിൽ മുഹമ്മദ് സാഹിൽ(20), പള്ളിത്താഴ റയീസ് (28), കളത്തിൽ ഫായിസ് (32) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.  താഹ, റാഷിദ് എന്നീ എസ്ഡിപിഐ പ്രവർത്തകരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികളെയും വടകര കോടതി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News