ഐഎൻഎൽസി സംസ്ഥാന സമ്മേളനം

ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ്‌ (ഐഎൻഎൽസി) സംസ്ഥാന സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി 
 എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


 കോഴിക്കോട്‌ ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ്‌ (ഐഎൻഎൽസി) സംസ്ഥാന സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. നളന്ദ ഓഡിറ്റോറിയത്തിലെ എ ശിവപ്രകാശ്‌ നഗറിൽ ചേർന്ന സമ്മേളനത്തിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ മുഖ്യാതിഥിയായി. എം ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. ഇ പി ആർ വേശാല, സന്തോഷ്‌ കാല, കെ വി ഗിരീഷ്‌, പി രാജീവൻ, പി മുഹ്‌സിന എന്നിവർ സംസാരിച്ചു. വി ഗോപാലൻ സ്വാഗതവും എം ജീവകുമാർ നന്ദിയും പറഞ്ഞു. തൊഴിലാളികളും ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തിൽ ഡോ. പി പി പ്രമോദ്‌കുമാർ ക്ലാസെടുത്തു. ട്രേഡ്‌ യൂണിയൻ സമ്മേളനത്തിൽ പുതിയ തൊഴിൽ നിയമങ്ങളും തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും എന്നതിൽ അഡ്വ. കെ വി മനോജ്‌കുമാർ  ക്ലാസെടുത്തു പി കെ നാസർ, എം ജീവകുമാർ, എൻ പി രജിത്, പി കെ ഹരിദാസ്‌ എന്നിവർ സംസാരിച്ചു.  മുതലക്കുളത്ത്‌ കെ വി മാത്യുനഗറിൽ ചേർന്ന പൊതുസമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്‌തു.  എം ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. യു ബാബു ഗോപിനാഥ്‌, സി പി ഹമീദ്‌, വിഴിഞ്ഞം ബാബുരാജ്‌,  വി ഗോപാലൻ എന്നിവർ സംസാരിച്ചു. എം ജീവകുമാർ സ്വാഗതവും ഗണേഷ്‌ബാബു പാലാട്ട്‌ നന്ദിയും പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തിൽനിന്ന്‌ ആരംഭിച്ച പ്രകടനം മുതലക്കുളത്ത്‌ സമാപിച്ചു. ഞായറാഴ്‌ച സംസ്ഥാന കമ്മിറ്റി യോഗത്തോടെ സമ്മേളനം സമാപിക്കും. ഭാരവാഹികളായി എം ഉണ്ണികൃഷ്‌ണൻ(പ്രസിഡന്റ്‌), വിഴിഞ്ഞം ജെ എസ്‌ ബാബുരാജ്‌ (വൈസ്‌ പ്രസിഡന്റ്‌), എം ജീവകുമാർ(സെക്രട്ടറി),  എ അബ്ദുൾ ലത്തീഫ്‌ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.   Read on deshabhimani.com

Related News