സഹകരണ ബാങ്ക്‌ പെൻഷൻകാരുടെ 
രജതജൂബിലി സമ്മേളനം സമാപിച്ചു

കേരള കോ. ഓപ്പറേറ്റീവ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ രജതജൂബിലി സമാപന സമ്മേളനം 
മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യുന്നു


കോഴിക്കോട്‌ കേരള കോ. ഓപ്പറേറ്റീവ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ രജതജൂബിലി സമാപനസമ്മേളനം സമാപിച്ചു. സമാപനസമ്മേളനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു. കേരളത്തിലെ സഹകരണമേഖലയെ വക്രീകരിക്കാനുള്ള ഏതുനീക്കത്തെയും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നുള്ളതാണ്‌ നിക്ഷേപത്തിലുണ്ടായ വൻവർധനവെന്ന്‌ മന്ത്രി പറഞ്ഞു. കുറഞ്ഞ ചെലവിൽ കൂടുതൽ ഗുണമുള്ള സേവനം എല്ലാവർക്കും ലഭിക്കുന്നുവെന്നതാണ്‌ സഹകരണമേഖലയുടെ പ്രത്യേകത.   വഴികാട്ടികളായ നിങ്ങളുടെ അടിത്തറയിൽനിന്നാണ്‌ പുതിയ മേഖലകളിലേക്ക്‌ കടന്നുവരാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക്‌ ആത്മവിശ്വാസം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ എം സുകുമാരൻ അധ്യക്ഷനായി. പെൻഷൻ ബോർഡംഗം പി ഗഗാറിൻ, എൻ കെ രാമചന്ദ്രൻ, വി എം അനിൽകുമാർ, പി കെ വിനയകുമാർ, കുഞ്ഞികൃഷ്‌ണൻ നായർ, കെ എം തോമസ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി മുണ്ടൂർ രാമകൃഷ്‌ണൻ സ്വാഗതവും ബാലകൃഷ്‌ണൻ കുന്നത്ത്‌ നന്ദിയും പറഞ്ഞു.   സംസ്ഥാന കൗൺസിൽ എം കെ രാഘവൻ എംപി ഉദ്‌ഘാടനംചെയ്‌തു. മുൻകാല സാരഥികളെ എം സുകുമാരൻ ആദരിച്ചു. മുണ്ടൂർ രാമകൃഷ്‌ണൻ റിപ്പോർട്ടും കെ എം തോമസ്‌ വരവുചെലവ്‌ കണക്കും അവതരിപ്പിച്ചു. കെ വി ഗോപാലൻ സ്വാഗതവും എം ഗോപാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News