സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർക്ക്‌ 
സസ്‌പെൻഷൻ



കുറ്റ്യാടി മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നന്മണ്ട സ്വദേശി ഡോ. വി ബി വിപിനെ (44) ആരോഗ്യവകുപ്പ് ഡയറക്ടർ  സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ സ്ത്രീകളോട്  അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് നടപടി. മുമ്പ്‌ ഈ ഡോക്ടർ ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.   അത്യാഹിത വിഭാഗത്തിലെ ചികിത്സയിൽ അലംഭാവം കാണിക്കുന്നതായും പരാതി ഉയർന്നിരുന്നു. Read on deshabhimani.com

Related News