ശുചിത്വത്തിനും കുടിവെള്ളത്തിനും മുൻഗണന



  കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത് 15-ാം ധനകാര്യ കമീഷൻ ഗ്രാന്റ് ഉപപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ നടത്തി. കേന്ദ്രവിഹിതമായി 2022–--23 വർഷത്തേക്ക്‌ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റായി ജില്ലാ പഞ്ചായത്തിനു ലഭിക്കുന്ന 13.6 കോടി രൂപയുടെ ഉപപദ്ധതി തയ്യാറാക്കുന്നതിനാണ് ഗ്രാമസഭ ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി  ഉദ്ഘാടനം ചെയ്തു. ശുചിത്വം, കുടിവെള്ളം എന്നിവയ്‌ക്ക്‌ മുൻഗണന നൽകുന്ന പദ്ധതികളാണ് പ്രധാനമായും രൂപീകരിക്കുന്നത്.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ അധ്യക്ഷനായി.  വർക്കിങ്‌ ഗ്രൂപ്പുകൾ തയ്യാറാക്കി സമർപ്പിച്ച കരട് പദ്ധതി നിർദേശങ്ങൾ ജില്ലാ പഞ്ചായത്ത് വികസന സമിതി കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല യോഗത്തിൽ അവതരിപ്പിച്ചു.  വികസന സമിതി അധ്യക്ഷരായ ചെയർപേഴ്സൺമാരായ കെ വി റീന, എൻ എം വിമല, പി സുരേന്ദ്രൻ എന്നിവർ ചർച്ചകൾ നയിച്ചു. സെക്രട്ടറി ടി അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News