കെഎംസിടി പോളിയിൽ പരീക്ഷ മുടങ്ങിയത് മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം



മുക്കം കെഎംസിടി പോളിടെക്നിക്കിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെ ബോർഡ് പരീക്ഷ മുടങ്ങിയത് മാനേജ്മെന്റിന്റെ പിടിപ്പുകേടും പിടിവാശിയും കാരണമാണെന്ന് അധ്യാപകരും ജീവനക്കാരും. ഒന്നര വർഷമായി അധ്യാപകരുടെ ശമ്പളം മാനേജ്മെന്റ്‌  തടഞ്ഞുവച്ചിരിക്കുകയാണ്. വളരെ തുച്ഛമായ ശമ്പളമാണ് ഇവിടുത്തെ ജീവനക്കാർക്ക് നൽകുന്നത്. അതാണ് തടഞ്ഞുവച്ചിരിക്കുന്നത്.    പലതവണ പ്രതിഷേധമറിയിച്ചിട്ടും മാനേജ്മെന്റ്‌ ഭാഗത്തുനിന്ന്‌ അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനാൽ മുടങ്ങിയ ശമ്പളം വിതരണംചെയ്യുന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടില്ലെങ്കിൽ പരീക്ഷാച്ചുമതലയിൽനിന്ന്‌ വിട്ടുനിൽക്കുന്നതാണെന്ന് കാണിച്ച് അധ്യാപക–-അനധ്യാപക ജീവനക്കാർ പ്രിൻസിപ്പലിനും മാനേജ്മെന്റിനും രേഖാമൂലം കത്ത്‌ നൽകിയിരുന്നു.  തുടർന്നും മാനേജ്മെന്റ്‌ ഭാഗത്തുനിന്ന്‌ അനുകൂല തീരുമാനം ഉണ്ടായില്ല. ഇതേ തുടർന്നാണ് അധ്യാപകരും ജീവനക്കാരും പരീക്ഷ ബഹിഷ്‌ക്കരിച്ചത്.  സമരത്തിന് സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വംനൽകി. Read on deshabhimani.com

Related News