നടപ്പിലാക്കില്ലെന്നതിൽ നിന്ന്‌ 
പിന്നോട്ടില്ല: മുഖ്യമന്ത്രി



  കോഴിക്കോട്‌ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന തീരുമാനത്തിൽ നിന്ന്‌ പിറകോട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  ജാതിയും മതവുമല്ല പൗരത്വ നിർണയത്തിന്റെ അളവുകോൽ. അത്തരം തെറ്റായ പ്രവണതകളെ ചെറുത്തു തോൽപ്പിച്ച പാരമ്പര്യമാണ്‌ കേരളത്തിനുള്ളത്‌. മതനിരപേക്ഷതയ്ക്ക്‌ തുരങ്കം വെയ്‌ക്കുന്ന ഒന്നിനും സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടാവില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു. പി എം അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പി എം അബൂബക്കർ അനുസ്മരണ സമ്മേളനം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത്‌ ജയിൽ ജീവിതത്തിൽ പോലും മാതൃകാപരമായ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു പി  എം അബൂബക്കറെന്ന്‌ പിണറായി   അനുസ്മരിച്ചു.  ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അധ്യക്ഷനായി.  മന്ത്രി  അഹമ്മദ്‌ ദേവർകോവിൽ അനുസ്മരണ പ്രഭാഷണം നടത്തി.  സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ, മുസ്ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം,  ഹുസൈൻ മടവൂർ, നവാസ്‌ പൂനൂർ എന്നിവർ സംസാരിച്ചു. പി എം ഇക്ബാൽ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News