സാലു ജോസിന്റെ 
കരവിരുതിൽ 
വിന്റേജ് കാർ സ്റ്റാർട്ട്‌

സാലു ജോസഫ് നിർമിച്ച വിന്റേജ് കാർ


കോഴിക്കോട്  വിന്റേജ്‌ കാർ സാലു ജോസഫിന്‌ എന്നും ഹരമായിരുന്നു. കോവിഡിന്റെ മടുപ്പിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ കാർ നിർമാണം തുടങ്ങിയത്‌. രാജകീയ പ്രൗഢിയിൽ ഓടിയിരുന്ന റോൾസ്‌ റോയ്സ് പെൻറം 1935 മോഡലായ വിന്റേജ്‌ തന്നെ നിർമിക്കാമെന്ന്‌ തീരുമാനിച്ചു.   ഗൂഗിളിന്റെ സഹായത്തോടെ ഉദയ്‌പൂർ കൊട്ടാരത്തിലെ കാർ ശേഖരത്തിൽനിന്നാണ്‌ വിന്റേജിന്റെ ചിത്രം പകർത്തിയത്‌.  കാറിന്റെ വിവധ ഭാഗങ്ങൾ വരച്ച ശേഷമാണ്‌ നിർമാണം തുടങ്ങിയത്‌. സ്വന്തം കാറിന്‌ തകരാർ സംഭവിക്കുമ്പോൾ വർക്ക്‌ ഷോപ്പ്‌ സന്ദർശിച്ചതല്ലാതെ ആ മേഖലയെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. വെൽഡിങ്‌ പോലും അറിയില്ലായിരുന്നു.   വെൽഡിങ്‌ മെഷീൻ സ്വന്തമായി വാങ്ങി പഠിക്കുകയായിരുന്നു. കാറിന്റെ ചെയ്സ് നിർമാണമാണ്‌ തുടങ്ങിയത്. അച്ഛന്റെയും ബന്ധുക്കളുടെയും പിന്തുണ ലഭിച്ചതോടെ ആവേശമായി.  പഴയ ബജാജ് ഓട്ടോയുടെ എൻജിനാണ്‌ കാറിനായി ഉപയോഗിച്ചത്‌.  ബൈക്ക്‌, മാരുതി കാർ എന്നിവയുടെ പഴയ ഭാഗങ്ങളും ഉപയോഗപ്പെടുത്തി. 24 ദിവസം കൊണ്ട് 25,000 രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കി.  ബോഡി നിർമാണത്തിനാണ് കൂടുതൽ സമയമെടുത്തതെന്ന് സാലു ജോസ് പറഞ്ഞു. Read on deshabhimani.com

Related News