കരുവിശേരിയിൽ ജനസേവന കേന്ദ്രം തുടങ്ങി

ജനസേവന കേന്ദ്രം മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു


 കരുവിശേരി കോവിഡ് കാലത്ത് സേവനങ്ങൾക്കായി കോർപറേഷൻ വാർഡുകളിൽ ജനസേവന കേന്ദ്രങ്ങളൊരുക്കുന്നു. ജനങ്ങൾക്ക് സ്വന്തം നാട്ടിൽ ആഴ്ചയിൽ ഒരു ദിവസം സേവനം ലഭിക്കും. ആദ്യ ജനസവേന കേന്ദ്രം കരുവിശേരിയിൽ ആരംഭിച്ചു. കൗൺസിലർ എം വരുൺ ഭാസ്‌കർ മുൻകൈയെടുത്ത്‌ കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച കേന്ദ്രം മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷനായി. കെട്ടിട നമ്പർ അനുവദിക്കൽ, നികുതി അടയ്‌ക്കാൻ വിട്ടുപോയവർക്കുള്ള സൗകര്യം, താമസ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വസ്തു, തൊഴിൽ നികുതി, കെട്ടിട എയ്ജ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ അപേക്ഷകൾ സ്വീകരിക്കൽ, ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരാതികൾ, നികുതി ഒഴിവാക്കാനുള്ള ഫോറവും സ്വീകരിക്കലും തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. ഡെ. സെക്രട്ടറി അച്യുതൻ പദ്ധതി വിശദീകരിച്ചു. കൗൺസിലർ വരുൺ ഭാസ്‌കർ, കെ ഭാർഗവൻ, പി പി ബിനീഷ്‌കുമാർ, തോമസ്, സി പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News