സ്റ്റുഡന്റ് പൊലീസ് കേഡറ്റ് 
യൂണിറ്റ് തുടങ്ങി

കൊളത്തൂർ ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കൻഡറി എസ്‌പിസി ഓഫീസ് മന്ത്രി എ കെ ശശീന്ദ്രൻ
ഉദ്‌ഘാടനംചെയ്യുന്നു


 ബാലുശേരി  കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനംചെയ്തു.  യൂണിറ്റ് തല ഓഫീസും അനുബന്ധ സൗകര്യങ്ങളും മന്ത്രി എ കെ ശശീന്ദ്രൻ  ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി.  എസ്‌പിസി സർട്ടിഫിക്കറ്റ് വിതണം കാക്കൂർ പൊലീസ് ഇൻസ്പെക്ടർ ബി കെ ബിജു നിർവഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, എൻ എം വിമല, ഹരിദാസൻ ഈച്ചരോത്ത്, പ്രതിഭ രവീന്ദ്രൻ, എം പി മണി, ആർ രേഖ, സി കെ ലത്തീഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News