തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി 
സമരം: 22ന് ബഹുജന മാർച്ച്

തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരത്തെ സിപിഐ എം ഏരിയാ സെക്രട്ടറി വി കെ വിനോദ് അഭിവാദ്യം ചെയ്യുന്നു


സ്വന്തം ലേഖകൻ മുക്കം മാനേജരുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ തിരുവമ്പാടി റബ്ബർ എസ്റ്റേറ്റ്‌ തൊഴിലാളികൾ നടത്തുന്ന സമരത്തിന്  പിന്തുണയേറുന്നു. സർവകക്ഷി യോഗം ചേർന്ന് സമര സഹായ സമിതി രൂപീകരിച്ചു. 21ന് വൈകിട്ട് അഞ്ചിന്  മുക്കം എസ് കെ പാർക്കിൽ പൊതുയോഗം സംഘടിപ്പിക്കാനും 22ന് രാവിലെ എസ്‌റ്റേറ്റിലേക്ക് തൊഴിലാളി കുടുംബങ്ങളടക്കം പങ്കെടുക്കുന്ന ബഹുജനമാർച്ച് നടത്താനും തീരുമാനിച്ചു. സമരം രണ്ടാഴ്ച പിന്നിടുകയാണ്. രാഷ്ട്രീയ പാർടി നേതാക്കളും തൊഴിലാളി -യുവജന സംഘടനകളും സമരപ്പന്തലിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു. സർവകക്ഷി യോഗം ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ പ്രഹ്ളാദൻ അധ്യക്ഷനായി. വി കുഞ്ഞാലി, കെ ടി ബിനു,സി ടി  ജയപ്രകാശ്, ഗുലാം ഹുസൈൻ കൊളക്കാടൻ, യൂനുസ് പുത്തലത്ത്, കെ ഷാജികുമാർ, ജോണി ഇടശേരി എന്നിവർ സംസാരിച്ചു. റഫീഖ്‌ കലയത്ത് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ബോസ് ജേക്കബ് (ചെയർമാൻ), സജി തോമസ് (കൺവീനർ), സി ടി ജയപ്രകാശ് (ട്രഷറർ). Read on deshabhimani.com

Related News