ലഹരിസംഘം വിദ്യാർഥികളെ ആക്രമിച്ചു



കൊടുവള്ളി കൊടുവള്ളി ഗവ.കോളേജിൽ ലഹരിസംഘം വിദ്യാർഥികളെ ആക്രമിച്ചു. രണ്ടാം വർഷ വിദ്യാർഥി സുദേവിനും എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി നൈജിലിനുമാണ്‌ പരിക്കേറ്റത്‌. ഇവർ കൊടുവള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.  ബുധൻ രാവിലെ ക്യാമ്പസിൽ വിദ്യാർഥികൾ എത്തിയപ്പോഴാണ്‌ പുറത്തുനിന്നുളള ചിലർ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത്‌ ശ്രദ്ധയിൽപെട്ടത്‌.  ഇത്‌ ചോദ്യംചെയ്‌തപ്പോഴായിരുന്നു അക്രമം. കൊടുവള്ളി പൊലീസ്‌ അന്വേഷണം ആരംഭിച്ചതായി എസ്‌ഐ അനൂപ്‌  പറഞ്ഞു.  Read on deshabhimani.com

Related News