സംസ്ഥാന കായകൽപ്പ് പുരസ്‌കാരം 
കോഴിക്കോട്‌ ജനറൽ ആശുപത്രിക്ക്‌



തിരുവനന്തപുരം   മികച്ച ആശുപത്രിക്കുള്ള സംസ്ഥാന കായകൽപ്പ് പുരസ്‌കാരം ജില്ലാ ആശുപത്രി വിഭാഗത്തിൽ കോഴിക്കോട്‌ ജനറൽ ആശുപത്രിക്ക്‌. സർക്കാർ ആശുപത്രികളിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ്‌ പുരസ്‌കാരം. മന്ത്രി വീണാ ജോർജാണ്‌ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്‌. ജില്ലാ  ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ (സിഎച്ച്സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പിഎച്ച്സി), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (യുപിഎച്ച്എസി) എന്നിവയിൽനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് അവാർഡ്.   89.17 ശതമാനം മാർക്ക്‌ നേടിയ കോഴിക്കോട്‌ ജനറൽ ആശുപത്രിക്ക്‌ 50 ലക്ഷം രൂപയാണ്‌ സമ്മാനം. ജില്ലാ ആശുപത്രി വിഭാഗത്തിൽ രണ്ടാം സ്ഥാനം തൃശൂർ ജനറൽ ആശുപത്രി (86.51 ശതമാനം മാർക്ക്‌) നേടി. 20 ലക്ഷം രൂപ ലഭിക്കും.  സബ് ജില്ലാവിഭാഗത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി താമരശേരി (കോഴിക്കോട്‌) 90.76 മാർക്കോടെ ഒന്നാമതെത്തി. 15 ലക്ഷം രൂപയാണ്‌ സമ്മാനം. 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ ഒമ്പത്‌ ആശുപത്രികൾക്ക് ഒരുലക്ഷം വീതം ലഭിക്കും. ഇതിൽ  ടിഎച്ച്‌ക്യു ആശുപത്രി കുറ്റ്യാടിയും ഉൾപ്പെടും.       70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 11 ആശുപത്രിക്ക് ഒരു ലക്ഷംവീതം ലഭിക്കും. ഇതിൽ സിഎച്ച്‌സി തലക്കുളത്തൂരും സിഎച്ച്സി വളയവും  ഉൾപ്പെടും. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ മൂന്ന്‌ ക്ലസ്റ്ററായി തിരിച്ചാണ് അവാർഡ്.   മൂന്നാം ക്ലസ്റ്ററിൽ യുപിഎച്ച്‌സി പൊന്നാനി, യുപിഎച്ച്‌സി മുണ്ടേരി (കൽപ്പറ്റ), യുപിഎച്ച്‌സി മംഗലശ്ശേരി (മലപ്പുറം) എന്നിവ യഥാക്രമം ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനവും നേടി.   യുപിഎച്ച്‌സി പയ്യാനക്കൽ  അടക്കം 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 11 ആശുപത്രികൾക്ക് 50,000 രൂപ വീതം ലഭിക്കും.   പ്രാഥമികാരോഗ്യകേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽനിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പിഎച്ച്‌സിക്ക്‌ 2 ലക്ഷം രൂപ വീതവും ജില്ലയിൽ  70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ വീതവും ലഭിക്കും.  ജില്ലാ തലത്തിൽ പിഎച്ച്‌സി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയവ  എഫ്എച്ച്‌സി ചെക്യാട് (കോഴിക്കോട്) എഫ്എച്ച്‌സി നൂൽപ്പുഴ (വയനാട്)  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 29 ആശുപത്രികൾക്ക് 50,000 രൂപ വീതം നൽകും.  ഈ വർഷംമുതൽ ഏർപ്പെടുത്തിയ ഇക്കോഫ്രണ്ട്‌ലി അവാർഡ് ജില്ലാ ആശുപത്രി വിഭാഗത്തിൽ കോഴിക്കോട്‌ ജനറൽ ആശുപത്രിയും സബ്ജില്ലാതലത്തിൽ (താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ്/സാമൂഹ്യാരോഗ്യകേന്ദ്രം) സിഎച്ച്‌സി കരുണാപുര (ഇടുക്കി)വും നേടി. യഥാക്രമം പത്ത്‌ ലക്ഷം, അഞ്ചുലക്ഷം രൂപയാണ്‌ പുരസ്‌കാരത്തുക. Read on deshabhimani.com

Related News