ഡോക്ടർമാർ പണിമുടക്കി



കോഴിക്കോട്‌ ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമണം തടയണമെന്നാവശ്യപ്പെട്ട്‌ ജില്ലയിലെ സർക്കാർ–-സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പണിമുടക്കി. സമരം മൂലം മെഡിക്കൽ കോളേജ്‌, ജില്ലാ ആശുപത്രി ഉൾപ്പടെയുള്ള ആശുപത്രികളിലെ ഒപിയിൽ രോഗികളുടെ തിരക്ക്  കുറവായിരുന്നു. എന്നാൽ ബീച്ച്‌ ആശുപത്രി, താലൂക്ക്‌ ആശുപത്രികൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ  എന്നിവിടങ്ങളിൽ രോഗികൾ വലഞ്ഞു. മെഡിക്കൽ കോളേജിൽ  വകുപ്പ് മേധാവികൾ, യൂണിറ്റ്  തലവന്മാർ, സീനിയർ റസിഡൻസ് , ഹൗസ്‌സർജന്മാർ എന്നിവർ പണിമുടക്കിൽ പങ്കെടുക്കാത്തതിനാൽ  ചികിത്സ ഉറപ്പുവരുത്താനായി.   അത്യാവശ്യ  ശസ്ത്രക്രിയകൾ നടന്നു. അത്യാഹിത വിഭാഗവും വാർഡുകളും സാധാരണപോലെ പ്രവർത്തിച്ചു.  വടകര  ജില്ലാ ആശുപത്രിയിൽ അഞ്ച്‌ ഡോക്ടർമാർ എമർജൻസി വിഭാഗത്തിൽ പ്രവർത്തിച്ചു. 600 ഓളം രോഗികൾ ചികിത്സക്കെത്തി. ഫാത്തിമ ആശുപത്രിയിൽ നവജാതശിശു മരണമടഞ്ഞതിന്‌ പിന്നാലെ ഡോക്ടറെ അക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പണിമുടക്കിയ എഴുന്നൂറോളം ഡോക്ടർമാർ എൽഐസി ജങ്‌ഷനിലെ പ്രതിഷേധത്തിൽ പങ്കാളിയായി.  ഐഎംഎ  പ്രതിഷേധം മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. വി ജി പ്രദീപ്കുമാർ ഉദ്ഘാടനംചെയ്തു. ഡോ. വേണുഗോപാൽ അധ്യക്ഷയായി.   മെഡിക്കൽ  കോളേജിൽ  കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും  നടന്നു. സംസ്ഥാന  പ്രസിഡന്റ്  ഡോ. നിർമൽ ഭാസ്‌ക്കർ  ഉദ്‌ഘാടനം  ചെയ്തു. ഡോ. മായ  സുധാകരൻ അധ്യക്ഷയായി. Read on deshabhimani.com

Related News