ബിജെപി അക്രമത്തിൽ പ്രതിഷേധിച്ചു

മഹിളാ അസോസിയേഷൻ പ്രവർത്തകർ ലാസ്റ്റ് കല്ലോട് നടത്തിയ പ്രകടനം


 പേരാമ്പ്ര ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗവും ആശാ വർക്കറുമായ പി എം സുലഭയെ ബിജെപി–- ആർഎസ്എസുകാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി  ലാസ്റ്റ് കല്ലോട് പ്രകടനവും യോഗവും നടത്തി. ജില്ലാ എക്സിക്യുട്ടീവ് അംഗം പി പ്രസന്ന, ഏരിയാ കമ്മിറ്റി അംഗം എൻ പി ശോഭ എന്നിവർ സംസാരിച്ചു. ഇ വത്സല അധ്യക്ഷയായി. ഏരിയാ സെക്രട്ടറി സുബൈദ ചെറുവറ്റ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News