ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ

വിമുക്തി മിഷൻ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ ഉദ്ഘാടനം ചെയ്യുന്നു


ഫറോക്ക്  ലൈബ്രറി കൗൺസിൽ ഫറോക്ക് മേഖലാ സമിതിയുടെയും മണ്ണൂർ ജ്ഞാനോദയം ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ  വിമുക്തി മിഷൻ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സുകൃതം വയോജന പാർക്കിൽ നടന്ന പരിപാടി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പച്ചാട്ട് അധ്യക്ഷയായി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീശൻ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്കായി നടത്തിയ രറൊ മത്സരം വിജയികൾക്കു ലൈബ്രറി കൗൺസിൽ താലൂക്ക് എക്സി. അംഗം ടി ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ നൽകി. സി കെ അജയകുമാർ, സി റഷീദ്, ഒ ദിനേശ് കുമാർ, പി വിനീഷ്, എൻ കെ ബീച്ചിക്കോയ എന്നിവർ സംസാരിച്ചു.മേഖലാ കൺവീനർ പി പി രാമചന്ദ്രൻ സ്വാഗതവും പി പ്രമോദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News