‘കൂട്‌’ ആദ്യ പ്രദർശനം

‘കൂട്‌’ ആദ്യ പ്രദർശനം ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്  ഡോ. എസ്‌ കെ സുരേഷ് കുമാർ സംവിധാനം ചെയ്ത ‘കൂട്’ ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം യുനിസെഫ് സെലിബ്രിറ്റി സപ്പോർട്ടർ മജീഷ്യൻ ഗോപിനാഥ് മുതുകാട്  ഉദ്ഘാടനം ചെയ്തു . കോവിഡ് കുട്ടികളെ കൂടുകളിലടച്ച പോലെ വളരാൻ ഇടയാക്കിയിട്ടുണ്ടെങ്കിലും അവരുടെ സർഗാത്മകതകളെ പുറത്തു കൊണ്ടുവരാനും വളർത്തിയെടുക്കാനുമുള്ള അവസരമായി ഇതിനെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.       താരക ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. പി  കെ സിന്ധു നിർമിച്ച ‘കൂട്’ ഒരു കുട്ടിയും പക്ഷിക്കുഞ്ഞും തമ്മിലെ സ്നേഹത്തിന്റെ കഥ പറയുന്നു. നാലര മിനിറ്റുള്ള  ഹൃസ്വ ചിത്രത്തിൽ  യുകെജി വിദ്യാർഥി വൈഭവ് ആണ് ചിത്രത്തിലെ നായകൻ.   തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് അസോസിയറ്റ് ഡയറക്ടർ കൂടിയായ എം  കുഞ്ഞാപ്പയാണ്.  പ്രമോദ് ബാബുവാണ് ഛായാഗ്രഹണം.   സംവിധായകൻ ജി  പ്രജേഷ് സെൻ, ഗാനരചയിതാവ് നിധീഷ് നടേരി, യുറീക്ക എഡിറ്റർ അസിസ്റ്റന്റ്‌ ഷിനോജ് രാജ്, കോഴിക്കോട് മെഡി. കോളജ് മുൻ സൂപ്രണ്ട് കെ ജി സജീത് കുമാർ, ഡോ. വി കെ ഷമീർ എന്നിവർ സംസാരിച്ചു. എം കുഞ്ഞാപ്പ സ്വാഗതവും ഡോ. എസ് കെ  സുരേഷ് കുമാർ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News