റോഡ് നവീകരണത്തിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി



ഫറോക്ക്  പുതിയ പാലം മുതൽ  പഴയപാലം വരെ ഫറോക്ക് ടൗണിനെ കൂട്ടിയണക്കിയുള്ള ഓൾഡ് എൻഎച്ച്  വീതി കൂട്ടി നവീകരിക്കുന്നതിനും , ചെറുവണ്ണൂർ - കൊളത്തറ റോഡിനും  ഭൂമി ഏറ്റെടുക്കുവാൻ സർക്കാർ ഉത്തരവായതായി  മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാതയേയും ഫറോക്ക് ടൗണിനേയും കൂട്ടിയിണക്കുന്ന പ്രധാന പാത  20 മീറ്ററാക്കി  വീതി വർധിപ്പിച്ച് ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള   അലൈൻമെന്റിന് നേരത്തേ അംഗീകാരമായിരുന്നു. ഇതിനാവശ്യമായ 7.2 കോടി രൂപയും അനുവദിച്ചിട്ടുണ്ട് . റോഡ് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനാണിപ്പോൾ സർക്കാർ അനുമതിയായത്. ഈ റോഡിന്റെ  നവീകരണം  പൂർത്തിയാകുന്നതോടെ ഫറോക്ക് ടൗണിന്റെ മുഖഛായ മാറുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും പരിഹാരമായേക്കും. ചെറുവണ്ണൂർ -കൊളത്തറ റോഡിനായി ഏറ്റെടുക്കുവാൻ ബാക്കിയുള്ള സ്ഥലമെടുപ്പിനാണ് പുതിയ ഉത്തരവ്.    ഇരു റോഡുകളുടേയും സ്ഥലമെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തി പദ്ധതി അതിവേഗം പൂർത്തീകരിക്കുന്നതിന് നിർദേശം നൽകിയതായി  മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News