ബസ്‌ യാത്രക്കാരിയുടെ 
സ്വർണാഭരണം കവർന്നു



താമരശേരി താമരശേരിയിൽ  ബസ്‌ യാത്രക്കാരിയുടെ സ്വർണാഭരണം കവർന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ അടിവാരം–- -താമരശേരി റൂട്ടിൽ സ്വകാര്യബസ്സിൽ യാത്ര ചെയ്ത കോടഞ്ചേരി കണ്ണോത്ത് ശോശാമ്മയുടെ  മൂന്നര പവൻ സ്വർണമാലയാണ്‌ കളവുപോയത്‌. കൈതപ്പൊയിലിൽ നിന്ന് ബസ് കയറിയ ഇവർ ചുങ്കത്ത് എത്തിയപ്പോഴാണ് മാല മോഷണം പോയത്‌   അറിഞ്ഞത്‌. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി താമരശേരിയിൽ ബസ്‌ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്നത്‌ പതിവാണ്‌.     കഴിഞ്ഞ 11ന്‌ താമരശേരിയിൽനിന്ന് ചുങ്കത്തേക്ക്‌ ബസ്സിൽ യാത്രചെയ്‌ത സ്‌ത്രീയുടെ ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണമാല ബാഗിൽനിന്ന്‌  മോഷണം പോയിരുന്നു.  ഇവർ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ അതേ ബസ്സിലെ യാത്രക്കാരിയായിരുന്ന മറ്റൊരു  യുവതിയും  ഫോൺ നഷ്‌ടമായ പരാതി നൽകാനെത്തിയിരുന്നു.  12ന്‌  താമരശേരിയിൽനിന്നും പൂനൂരിലേക്ക്‌ യാത്ര ചെയ്‌ത നരിക്കുനി സ്വദേശിനിയുടെ പണവും ഫോണുമടങ്ങുന്ന പേഴ്‌സ്‌ മോഷണം പോയിരുന്നു. Read on deshabhimani.com

Related News