പുറമേരിയിൽ എല്ലാവർക്കും കുടിവെള്ളം



  നാദാപുരം പുറമേരി പഞ്ചായത്തിന്റെ സമഗ്ര വികസനമാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ ജ്യോതിലക്ഷ്മി പറഞ്ഞു.  മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കും. ജൽജീവൻ പദ്ധതി   നടപ്പാക്കും. ജലാശയങ്ങളും തണ്ണീർ തടങ്ങളും സംരക്ഷിക്കും.   പരമ്പരാഗത–-ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കും. പ്രധാന കേന്ദ്രങ്ങളിൽ കാർഷിക വിപണന കേന്ദ്രങ്ങൾ ആരംഭിക്കും ശാസ്ത്രീയ മത്സ്യകൃഷിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തും.  ജൈവ, അജൈവ മാലിന്യ പരിപാലത്തിന് "സ്വം’പദ്ധതി വിപുലമാക്കും. അങ്കണവാടികളോട് ചേർന്ന് പകൽവീടുകളൊരുക്കും. കൗമാര കൗൺസലിങ്‌ കേന്ദ്രങ്ങൾ സജീവമാകും. കായിക മേഖലക്ക്‌ ഊർജമേകാൻ  "സ്പോർട്സ് മിഷൻ’  നടപ്പാക്കും.  മിനി സ്റ്റേഡിയം നവീകരിക്കും. പുറമേരിയിൽ കടത്തനാട് രാജാസ് മ്യൂസിയം ആരംഭിക്കും. വാർഡുകളിൽ ദുരന്തനിവാരണ സേന രൂപീകരിച്ച് പരിശീലനം നൽകും.    തൊഴിലുറപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും. സാമൂഹിക സേനയായി കുടുംബശ്രീ പരിഷ്കരിക്കും. യുവതീ-യുവാക്കൾക്ക് വിദഗ്ധ പരീശലനം നൽകി മൈക്രോ സംരംഭങ്ങൾ ആരംഭിക്കും. പഞ്ചായത്ത് തലത്തിൽ കുടുംബശ്രീ മാട്രിമോണിയൽ ആരംഭിക്കും.  ആരോഗ്യമേഖയിൽ മൊബൈൽ ലാബ് നടപ്പാക്കും. പാലിയേറ്റീവ് കെയർ വിപുലമാക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും ജിംനേഷ്യവും യോഗാ കേന്ദ്രവും തുടങ്ങുമെന്നും പ്രസിഡന്റ്‌ ജ്യോതി ലക്ഷ്മി  പറഞ്ഞു.   Read on deshabhimani.com

Related News