കാർഷികമേഖല പച്ചപിടിക്കും



കോഴിക്കോട്‌ പശ്ചാത്തല വികസനത്തിന്‌ തുക വകയിരുത്തിയതും നാളികേരം, റബർ, കാപ്പിക്കുരു, നെല്ല് എന്നിവയുടെ താങ്ങുവില നിശ്ചയിച്ചതും കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും സ്വാഗതാർഹമാണെന്ന്‌ കലിക്കറ്റ് ചേംബർ പ്രസിഡന്റ്‌  സുബൈർ കൊളക്കാടൻ  പറഞ്ഞു. വ്യവസായ ഇടനാഴികൾ, വ്യവസായ ആവശ്യങ്ങൾക്കുള്ള രജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, സ്റ്റാർട്ടപ്പ്‌ പ്രോജക്ടിനുള്ള സഹായം എന്നിവയും സ്വാഗതാർഹമാണ്.   ഒറ്റത്തീർപ്പാക്കൽ പദ്ധതി തുടരുന്നതും, പുതിയ നികുതികളോ, നികുതി വർധനവുകളോ ഇല്ലാത്തതും,  പ്രളയ സെസ്‌ ആഗസ്‌ത്‌ മുതൽ നിർത്തലാക്കുന്നതും ആശ്വാസമാണ്.  തലശേരി-–മൈസൂർ, നിലമ്പൂർ-–നഞ്ചൻകോട് റെയിൽപാത, കെ റെയിൽ പദ്ധതി തുടങ്ങിയവ മലബാറിന് പ്രതീക്ഷയാണെന്ന്‌ മലബാർ ഡെവലപ്മെന്റ്‌  കൗൺസിൽ  യോഗം വിലയിരുത്തി. Read on deshabhimani.com

Related News