468 പോസിറ്റീവ്‌ ഭീതി ഉയരെ



  കോഴിക്കോട് ജില്ലയിൽ കോവിഡ്‌ ഭീതി വീണ്ടുമുയരുന്നു. സമ്പർക്കത്തിലൂടെ രോഗബാധിതരായ 417 പേരുൾപ്പെടെ 468 പേരാണ്‌ ബുധനാഴ്‌ച പോസിറ്റീവായത്‌. ഇതാദ്യമായാണ്‌ ഒറ്റദിവസം രോഗികളുടെ എണ്ണം നാനൂറ്‌ കടക്കുന്നത്‌. വിദേശത്ത് നിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും രോഗം സ്ഥിരീകരിച്ചു‌. 37 കേസുകളിൽ ഉറവിടം വ്യക്തമല്ല.   സമ്പർക്കത്തിലൂടെ കോർപറേഷൻ പരിധിയിൽ മാത്രം 161 പേർക്കാണ്‌ രോഗം. എട്ട്‌ ആരോഗ്യപ്രവർത്തകരും കോവിഡ്‌ ബാധിതരായി. പുതിയ കണക്കുകൾ പ്രകാരം ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ 3096 ആയി. അതേസമയം 155 പേർ കൂടി രോഗമുക്തരായി. 799 പേർകൂടി നിരീക്ഷണത്തിൽ ബുധനാഴ്‌ച പുതുതായി 799 പേർകൂടി കോവിഡ്‌ നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19,754 ആയി.  96,488 പേർ ഇതിനകം നിരീക്ഷണം പൂർത്തിയാക്കി. പുതുതായെത്തിയ 355 പേരുൾപ്പെടെ 2708 പേർ  ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്‌. 269 പേർ ആശുപത്രി വിട്ടു. 183 പ്രവാസികളാണ്‌ ബുധനാഴ്‌ച നിരീക്ഷണത്തിലായത്‌. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികളുടെ എണ്ണം 3529 ആയി. 581 പേർ കോവിഡ് കെയർ സെന്ററുകളിലും 2908 പേർ വീടുകളിലും 40 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 13 പേർ ഗർഭിണികളാണ്. ഇതുവരെ 36,270 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി. ബുധനാഴ്‌ച 7858 സ്രവ സാമ്പിൾ പരിശോധനക്കയച്ചു. ആകെ 2,70,364 സാമ്പിൾ പരിശോധനക്കയച്ചതിൽ 2,68,001 ഫലം ലഭിച്ചു.  2,58,728 എണ്ണം നെഗറ്റീവ് ആണ്. 2363 ഫലം ലഭിക്കാനുണ്ട്. Read on deshabhimani.com

Related News