എസ്എഫ്ഐ അഖിലേന്ത്യാ ജാഥക്ക് ഉജ്വല സ്വീകരണം

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു നയിക്കുന്ന ദക്ഷിണമേഖലാ ജാഥക്ക് വടകരയിൽ നൽകിയ സ്വീകരണം


വടകര, ഒഞ്ചിയം തലശേരി    എസ്എഫ്ഐ അഖിലേന്ത്യാ ജാഥകളുടെ ഭാഗമായ ദക്ഷിണമേഖലാ ജാഥക്ക് ജില്ലയിൽ ഊഷ്മള വരവേൽപ്.  അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു നയിക്കുന്ന  ജാഥയെ  ജില്ലാ  അതിർത്തിയായ അഴിയൂരിൽ  സ്വീകരിച്ചു.   സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു,എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി താജുദ്ദീൻ, സെക്രട്ടറി കെ വി അനുരാഗ്, സംസ്ഥാന സെക്രട്ടറിയറ്റംഗം ജാൻവിയ സത്യൻ, സംസ്ഥാന കമ്മിറ്റിയംഗം മിഥുൻ, ജില്ലാ ജോ. സെക്രട്ടറി ഫിദൽ റോയസ്, കെ വി ലേഖ, പി ശ്രീധരൻ തുടങ്ങിയവർ സ്വീകരിച്ചു.  ജാഥയെ താളമേളങ്ങളുടെ അകമ്പടിയോടെ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വരവേറ്റു.  നൂറ് കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത റാലിയോടെ ജാഥയെ വടകരയിലേക്ക് ആനയിച്ചു.   വടകര പുതിയ ബസ് സ്റ്റാൻഡ്‌ പരിസരത്ത് സ്വാഗതസംഘം ചെയർമാൻ ടി പി ഗോപാലൻ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.  വിദ്യാർഥികൾ അണിനിരന്ന് സ്വീകരണ കേന്ദ്രമായ   കോട്ടപ്പറമ്പിൽ നടന്ന   സമ്മേളനത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി താജുദ്ദീൻ അധ്യക്ഷനായി. വിവിധ വർഗ ബഹുജന സംഘടനകൾ ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റനും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനു, വൈസ് ക്യാപ്റ്റൻ നിതീഷ് നാരായണൻ, കേന്ദ്ര കമ്മിറ്റി അംഗം സത്യാഷെ എന്നിവർ സംസാരിച്ചു.  അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി സുരേഷ് തുടങ്ങിയവർ   പങ്കെടുത്തു.   ജാഥയുടെ സംസ്ഥാനതല പര്യടനം തലശേരി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു.   രക്തസാക്ഷി കെ വി സുധീഷിന്റെ സഹോദരീഭർത്താവ്‌ പ്രൊഫ. കെ ബാലൻ, കെ വി റോഷന്റെ അമ്മ നാരായണിയമ്മ എന്നിവർ പങ്കെടുത്തു.     ‘സേവ്‌ എഡ്യൂക്കേഷൻ, സേവ്‌ കോൺസ്‌റ്റിറ്റ്യുഷൻ, സേവ്‌ ഇന്ത്യ’ മുദ്രാവാക്യമുയർത്തി കന്യാകുമാരിയിൽനിന്ന്‌ ഒന്നിനാണ്‌   ജാഥ ആരംഭിച്ചത്‌. Read on deshabhimani.com

Related News