സില്‍വര്‍ ഹില്‍സും ഗിരിദീപവും ജേതാക്കള്‍

സിൽവർ ഹിൽസ്‌ ബാസ്‌കറ്റ്‌ ബോളിൽ അണ്ടർ 17 പെൺകുട്ടികളിൽ ജേതാക്കളായ സിൽവർ ഹിൽസ്‌ എച്ച്‌എസ്‌ ടീം


കോഴിക്കോട്‌ 14ാമത്‌ സിൽവർ ഹിൽസ് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ അണ്ടർ 17 പെൺകുട്ടികളിലും മിനി ആൺകുട്ടികളിലും ആതിഥേയരായ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ. അണ്ടർ 19 ആൺകുട്ടികളുടെ ഫൈനലിൽ- ഗിരിദീപം 62–-30ന് സിൽവർ ഹിൽസിനെ തോൽപ്പിച്ചാണ്‌ ജേതാക്കളായത്‌. അണ്ടർ 17 പെൺകുട്ടികളിൽ സിൽവർ ഹിൽസ്  57–-48ന് ലിറ്റിൽ ഫ്ളവർ കൊരട്ടിയെയും മിനി ബോയ്‌സ്‌ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്എസ് 14–-10ന് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിനെയുമാണ്‌ പരാജയപ്പെടുത്തിയത്‌. അണ്ടർ 19 ആൺകുട്ടികളിൽ ഗിരിദീപം സ്കൂൾ കോട്ടയമാണ്‌ ജേതാക്കൾ. ടൂർണമെന്റിലെ താരങ്ങളായി ഇമ്മാനുവൽ ജോൺ (ഗിരിദീപം, കോട്ടയം), ദിയ ബിജു (സിൽവർ ഹിൽസ്), ആദി ജി നായർ (സിൽവർ ഹിൽസ്) എന്നിവരെ തെരഞ്ഞെടുത്തു. ഭാവി വാഗ്ദാനങ്ങളായി എ വി മാസിൻ (സിൽവർ ഹിൽസ്), നിരഞ്ജന ജിജു (ലിറ്റിൽ ഫ്ളവർ കൊരട്ടി), ഹാമിൽ (സിൽവർ ഹിൽസ്) എന്നിവരെ തെരഞ്ഞെടുത്തു. സമാപനസമ്മേളനത്തിൽ എം കെ രാഘവൻ എംപി ട്രോഫി സമ്മാനിച്ചു. ഡോ. ഫാ. ബിജു ജോൺ വെള്ളക്കട അധ്യക്ഷനായി. ജോസ് സെബാസ്റ്റ്യൻ സംസാരിച്ചു.   Read on deshabhimani.com

Related News