പെൺകുട്ടിയെ പീഡിപ്പിച്ചു; 
ആർഎസ്എസ് പ്രവർത്തകനടക്കം രണ്ടുപേർ പിടിയിൽ

rape case


പന്തീരാങ്കാവ്> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകനടക്കം രണ്ടുപേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ്‌ ചക്കുംകടവ് മുറിഗത്തുപറമ്പ് സുവീഷ് അർജുൻ (22), പറമ്പിൽതൊടി അമൽ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്‌. അമൽ വിഷ്ണു പന്തീരാങ്കാവിലെ ആർഎസ്എസ് പ്രവർത്തകനാണ്. പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബം നൽകിയ പരാതിയിലാണ്‌  പ്രതികൾ അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News