കൂടത്തായി: 
വാദം കേൾക്കൽ തുടരും



കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിന്‌ മുന്നോടിയായുള്ള  വാദം കേൾക്കൽ 20ന് തുടരും. ഒന്നാംപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, സിലി എന്നിവർ മരിച്ച കേസിലാണ് മാറാട് പ്രത്യേക അഡീഷണൽ സെഷൻസ്‌ കോടതി വാദം കേൾക്കൽ ആരംഭിച്ചത്.       പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾക്ക് അടിസ്ഥാനമില്ലെന്ന് ജോളിയുടെ അഭിഭാഷകൻ ബി എ ആളൂർ വാദിച്ചു. പ്രതിക്കെതിരെ കുറ്റംചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണനും  ബോധിപ്പിച്ചു. ജോളി ജില്ലാ ജയിലിൽ ആത്മഹത്യക്ക്‌ ശ്രമിച്ച കേസിൽ പ്രതിഭാഗം സമർപ്പിച്ച വിടുതൽ ഹരജി കീഴ്‌ക്കോടതി തള്ളിയതിനെതിരായ പ്രതിഭാഗത്തിന്റെ അപ്പീൽ ഹർജിയിലും ശനിയാഴ്ച വാദം കേൾക്കും. Read on deshabhimani.com

Related News