നിർമാണസാമഗ്രികളുടെ വിലക്കയറ്റം: പൊതുമരാമത്ത് നിരക്ക് ഉയർത്തണം



വടകര കമ്പിയുടെയും സിമന്റിന്റെയും മറ്റും വില കുതിച്ചുയർന്ന സാഹചര്യത്തിൽ പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് നിരക്ക് പരിഷ്‌കരിക്കണമെന്ന്  ലേബർ കോൺട്രാക്ട് സൊസൈറ്റീസ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. അഞ്ച് വർഷംമുമ്പുള്ള വില കണക്കാക്കി നിശ്ചയിച്ച നിരക്കാണ് നിലവിലുള്ളത്. ഇത് 2021ലെ വിലയുടെ അടിസ്ഥാനത്തിൽ പരിഷ്‌കരിക്കണം.      കോവിഡ് കാലാനന്തരകെടുതികളിൽ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ പൊതുവെ പ്രതിസന്ധിയിലാണ്. അതോടൊപ്പമാണ് വിലവർധനമൂലമുള്ള നഷ്ടവും താങ്ങേണ്ടിവരുന്നതെന്ന്‌ -പ്രമേയത്തിൽ പറഞ്ഞു. പ്രസിഡന്റ് എ സി മാത്യു അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എ സ്കറിയ, സെക്രട്ടറി എസ് ഷാജു, ജോസ് പാറപ്പുറം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News